ചേറ്റു മണമുള്ള കുട്ടനാട്;കുട്ടനാട്ടിലെ കാറ്റിന് പല മണമാണ് പല ഭാവങ്ങളും; അതിനു പുന്നെല്ലിന്റെ മണമുണ്ട്, വള്ളപ്പാട്ടുണ്ട്, നരവീണ കൊയ്ത്തു പാട്ടുണ്ട്, പുഞ്ച മീനിന്റെ പുളപ്പുണ്ട്,താറാ കൂട്ടങ്ങളുടെ കലപിലയുണ്ട്, നല്ല ചെത്ത് കള്ളിന്റെ വെളുപ്പുണ്ട് ,.................................................................................................................................... മുന്നറിയിപ്പ് : ഉപമയും ഉത്പ്രേഷയും അറിയില്ല,കാകളിയും മഞ്ജരിയും ചേര്‍ത്ത് എഴുതാനറിയില്ല, സദയം പൊറുത്തു കൊള്ളുക .
Saturday, November 3, 2012
Friday, November 2, 2012
നഷ്ടപെട്ട സുഹൃത്തിനു
ഓര്‍ക്കുന്നുണ്ട് ഞാന്‍
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍
വേര്‍പിരിഞ്ഞു പോയെക്കിലും .
പണ്ടെത്ര പകലുകളില്‍
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം
ഇരുചക്ര ശകടത്തില്‍
ഇടവഴികള്‍ താണ്ടിയതും.
ചടുല ഭാഷണങ്ങള്‍ക്കിടയില്‍
ചടുപടാ വന്നൊരു
മഴ നമ്മെ പൊതിഞ്ഞതും
അതില്‍ കുതുര്‍ന്നു നീ
ചുണ്ട് കോടി ഇരുന്നതും .
പുച്ചകണ്ണുകള്‍ ഉള്ള
പെണ്‍കുട്ടിയെ നോക്കി
' ങ്ങ്യാവൂ'- 'ങ്ങ്യാവൂ'
കരഞ്ഞു ചിരിച്ചതും .
തിയറിയും പ്രാക്ടിക്കലും
കണ്ടു പേടിച്ചു
സിനിമ ടാകീസില്‍
ഒളിച്ചിരുന്നതും ,
അതുകണ്ടു പിടിച്ചു
നിന്‍റെ അച്ഛന്‍ അന്ന്
ചൂരലുമ്മ തന്നതും .
കടലുകാണാന്‍ പോയന്നു
കടല തിന്നു
കടല്‍ത്തിര എണ്ണിയതും .
മണലു കൂട്ടിയൊരു
മണിമാളിക പണിതതും .
പഫ്സും ,പുത്തനാം
ബര്‍ഗറും നോക്കി
വെള്ളമിറക്കി ഒരു
വട്ടു സോഡാ കുടിച്ചതും
ഇന്നുമോര്‍ക്കുന്നു ഞാന്‍ .
കാവടിയാട്ടം കാണാന്‍
പോയന്നു കാലത്ത്
കട്ട് പെറുക്കിയ
കടലാസു പൂക്കള്‍പോല്‍
തിളങ്ങി നില്‍ക്കുന്നു
ഇന്നുമാ ഓര്‍മ്മകള്‍
എത്ര വട്ടത്തില്‍
ചവുട്ടിയിട്ടും
നീണ്ടു പോകുന്ന
ജീവിതചക്രത്തില്‍
വീണ്ടുമൊരിക്കല്‍
കണ്ടുമുട്ടിയാല്‍
കാര്യം ഒന്നുണ്ടുപറയാന്‍
കരുതി വെയ്ക്കുന്നു .
Wednesday, October 31, 2012
മനസിലെ മഴ
വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .
സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലുടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .
ചാലുകളിലൂടെ ഒഴുകി
പരക്കുന്ന; ഓര്‍മ്മകളുടെ
നേര്‍ത്ത ജലകണങ്ങളില്‍
ശിലപോല്‍ തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍ ശൂന്യമാകുന്നു.
നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടുങ്ങുന്നു
ശപമോഷത്തിന്‍റെ
കാല്പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .
തണല്‍ ഉരുകുന്ന
വഴിയരുകില്‍
പണ്ടൊരു പുഴയുണ്ടായിരുന്നു.
അല്ല, തെറ്റി പോയി;
നിറഞ്ഞൊഴുകിയ
പുഴയരുകില്‍ പണ്ടൊരു
നാട്ടു വഴിയുണ്ടായിരുന്നു.
പുഴയില്‍ മണല്‍ ഒഴുകി
തെളിനീരു കലങ്ങി ,
പുഴയിലൂടൊരു വഴി ഒഴുകി
വഴി പുഴയെ മറികടന്നു .
ഇടര്‍ന്ന തിട്ടയില്‍
കൈ ഊന്നി അവന്‍ പറഞ്ഞു
പണ്ടിവിടെ പ്രളയം
ഉണ്ടാകുമായിരുന്നെന്ന്‍.. .
അത് കേട്ട് ചിരിച്ചു
വെയിലിനു ഭ്രാന്തെടുത്തു .
Tuesday, October 30, 2012
സഞ്ചാരവീഥികള്‍
വാക്കുകള്‍ കൊണ്ടുള്ള വ്യവഹാരത്തില്‍
എനിക്കും നിനക്കും എത്ര അന്തരം
നോക്കു കൊണ്ടുപോലുമുള്ള
നിന്‍റെ സാമിപ്യം
എന്‍റെ ഹൃദയം കുലുക്കുന്നു
നിന്‍റെ വാക്കുകള്‍
തുലാമഴയ്ക്ക് മുന്നണിയായ
ആകാശ ഭേരികള്‍,
എന്‍റെ വാക്കുകള്‍
സമുദ്രഗര്‍ഭത്തില്‍ മയങ്ങുന്ന
മഴ മുത്തുകള്‍ .
ആകാശ കൂട്ടില്‍ നിന്നും
പിരിഞ്ഞ നമ്മള്‍
ഇരുവഴിയായി സഞ്ചരിച്ചു.
മേടുകളിലെ ഉയര്‍ന്ന
തലപ്പുകളില്‍ നീ മുദ്രയിട്ടു
ഞാന്‍ അടര്‍ന്നുവീണു
വീണ്ടുമൊരു കൂടിനുള്ളില്‍
മയങ്ങി കിടക്കുന്നു.
കാലസാക്ഷിയായി
തിളക്കമോടെ ഞാന്‍ ഉണരും
നിന്‍റെ ഓര്‍മ്മകളില്‍
കരിഞ്ഞ തിണര്‍പ്പുകള്‍
ഞാന്‍ കാണും .
Monday, October 29, 2012
ചിലര്‍ എന്നോട് പറഞ്ഞത്
വിരുന്നു വിളിച്ചു
കാക്കയിരുന്ന
ചില്ലയിന്ന് ഉണങ്ങിപോയി
മരുന്ന് മണം പുതച്ചു
ഞാനിന്ന് ഏകനായി .
എത്ര രാക്കാഴ്ച്ചകളില്‍
എനിക്ക് ചുറ്റും
സ്ഫടിക ഗ്ലാസുകള്‍ നിരന്നു .
എത്ര പേക്കോലങ്ങള്‍
എനിക്കായി ആരവമിട്ടു .
ഇന്ന് ;ഒഴിഞ്ഞ മേശയരികില്‍
ഈച്ചയാര്‍ക്കുന്ന വൃണവുമായി
ഞാന്‍ മാത്രം.
എന്റെ സ്വപ്‌നങ്ങള്‍ ,
എന്റെ രാവുകള്‍ ,
എന്റെ പകലുകള്‍,
എത്ര നഷ്ടമാക്കി .
ഓടിയ ഓട്ടംഅളന്നു
കിതയ്ക്കുന്നു ഞാന്‍
ഇനി നിന്റെ ഊഴം
അത് കണ്ടു
ഞാന്‍ ചിരിയ്ക്കട്ടെ.
വിരുന്നു വിളിച്ചു
കാക്കയിരുന്ന
ചില്ലയിന്ന് ഉണങ്ങിപോയി
മരുന്ന് മണം പുതച്ചു
ഞാനിന്ന് ഏകനായി .
എത്ര രാക്കാഴ്ച്ചകളില്‍
എനിക്ക് ചുറ്റും
സ്ഫടിക ഗ്ലാസുകള്‍ നിരന്നു .
എത്ര പേക്കോലങ്ങള്‍
എനിക്കായി ആരവമിട്ടു .
ഇന്ന് ;ഒഴിഞ്ഞ മേശയരികില്‍
ഈച്ചയാര്‍ക്കുന്ന വൃണവുമായി
ഞാന്‍ മാത്രം.
എന്റെ സ്വപ്‌നങ്ങള്‍ ,
എന്റെ രാവുകള്‍ ,
എന്റെ പകലുകള്‍,
എത്ര നഷ്ടമാക്കി .
ഓടിയ ഓട്ടംഅളന്നു
കിതയ്ക്കുന്നു ഞാന്‍
ഇനി നിന്റെ ഊഴം
അത് കണ്ടു
ഞാന്‍ ചിരിയ്ക്കട്ടെ.
Friday, October 26, 2012
മഴ തോര്‍ന്ന പകല്‍
നിന്റെ മിഴിയില്‍ പിടഞ്ഞ
മഴനീരുനോക്കി ഞാനിതാ
ഈ നാട്ടുവഴിയില്‍ .
ഈറന്‍ കാറ്റു വന്നെന്റെ
കവിളില്‍ തഴുകുന്നു
നീര്‍മണി മുത്തുകള്‍
ചിതറി പറക്കുന്നു .
തളിര് നിറഞ്ഞൊരു
ഇലവിന്റെ പാദസ്വരം
കുളിരു പുതച്ചൊരു
പകലിന്റെ നിസ്വനം.
മണ്ണ് കുഴഞ്ഞ
കാലടിപാടുകള്‍ .
സ്വരമടക്കി
കരിയിലകളരികില്‍ .
ഇടറി വീണ
ഇളംവെയിലില്‍
ഇലതുമ്പുകള്‍ ഉണരുന്നു .
പടര്‍ന്ന നിറങ്ങളില്‍
നിറഞ്ഞു നീലവിധാനം.
ഒരു മഴപകലുകുട് -
ഇവിടെ കൊഴിയുന്നു
നിനവിലേക്കൊരു
സുന്ദര ചിത്രമായി,
ജന്മ സുകൃതമായി .
Tuesday, October 23, 2012
തലപ്പാവ്
മധ്യവേനലിന്റെ മധ്യതിലൂട്
ഒരുരുപ വട്ടത്തില്‍
വിപ്ലവം അരിച്ചിറങ്ങുന്ന ആലയിലേക്ക്
ചിന്തകള്‍ക്കും ,സ്വപ്നങ്ങള്‍ക്കും
മൂര്‍ച്ച കൂട്ടാന്‍
അരം തേടിവന്നു;
വെന്തുപഴുത്ത് കൂടമേറ്റ്
ചുവന്ന കണ്ണുള്ള
ഒരു അജ്ഞാതന്‍ .
പേരെഴുതാത്ത അരിവെച്ച
അറകളില്‍ നിറംതൂവി
അരിവാള്‍ തലപ്പിലൂടൊരു
പാട്ടു പടര്‍ന്നു
വിയര്‍പ്പു വീണ മണ്ണിലൂടതു
പ്രധിധ്വനിച്ചു.
പരുന്തു പറക്കാത്ത
മച്ചിന്‍മുകളിലൂടെ,
ഗൂഡമായൊരു
പുകമണം കറങ്ങി;
തലപ്പാവിട്ടു മൂടിയ
വീര്യമാണ് അതെന്നു
ഇന്ന് ചില
വ്യാഖ്യാനങ്ങള്‍ .
മധ്യവേനലിന്റെ മധ്യതിലൂട്
ഒരുരുപ വട്ടത്തില്‍
വിപ്ലവം അരിച്ചിറങ്ങുന്ന ആലയിലേക്ക്
ചിന്തകള്‍ക്കും ,സ്വപ്നങ്ങള്‍ക്കും
മൂര്‍ച്ച കൂട്ടാന്‍
അരം തേടിവന്നു;
വെന്തുപഴുത്ത് കൂടമേറ്റ്
ചുവന്ന കണ്ണുള്ള
ഒരു അജ്ഞാതന്‍ .
പേരെഴുതാത്ത അരിവെച്ച
അറകളില്‍ നിറംതൂവി
അരിവാള്‍ തലപ്പിലൂടൊരു
പാട്ടു പടര്‍ന്നു
വിയര്‍പ്പു വീണ മണ്ണിലൂടതു
പ്രധിധ്വനിച്ചു.
പരുന്തു പറക്കാത്ത
മച്ചിന്‍മുകളിലൂടെ,
ഗൂഡമായൊരു
പുകമണം കറങ്ങി;
തലപ്പാവിട്ടു മൂടിയ
വീര്യമാണ് അതെന്നു
ഇന്ന് ചില
വ്യാഖ്യാനങ്ങള്‍ .
Subscribe to:
Posts (Atom)