നിലാവും കിനാവും
സംഗമിക്കും
നിശയുടെ രംഗവേദിയില്‍
നിശബ്ദതയുടെ
നിഴല്‍ നാടകം
വെളിച്ചത്തിന്റെ
രൂപഭേദങ്ങളില്‍
ഇരുളുതന്നെ
പലവേഷം
കെട്ടിയാടുന്നു
ഒടുവിലൊടുവില്‍
മൌനം ഭേധിക്കും
കാറ്റിന് സീല്ക്കാരവും
മുരളും ചക്രങ്ങളും
രണഭൂമിയുടെ
കാഹളപ്പെരുക്കങ്ങളില്‍
ചായം പൂശി
പുതു പാത്രസൃഷ്ടികള്‍
സൂത്രധാരനറിയാതെ .
സംഗമിക്കും
നിശയുടെ രംഗവേദിയില്‍
നിശബ്ദതയുടെ
നിഴല്‍ നാടകം
വെളിച്ചത്തിന്റെ
രൂപഭേദങ്ങളില്‍
ഇരുളുതന്നെ
പലവേഷം
കെട്ടിയാടുന്നു
ഒടുവിലൊടുവില്‍
മൌനം ഭേധിക്കും
കാറ്റിന് സീല്ക്കാരവും
മുരളും ചക്രങ്ങളും
രണഭൂമിയുടെ
കാഹളപ്പെരുക്കങ്ങളില്‍
ചായം പൂശി
പുതു പാത്രസൃഷ്ടികള്‍
സൂത്രധാരനറിയാതെ .
5 comments:
നല്ലത്
നിഴലുകളാടും കളം ഇതല്ലേ...?
കൊള്ളാം
ശുഭാശംസകള്‍...
എന്തെല്ലാം വേഷങ്ങൾ....
നാടകം തന്നെ എല്ലാം.
രണഭൂമിയുടെ
കാഹളപ്പെരുക്കങ്ങളില്‍
ചായം പൂശി
പുതു പാത്രസൃഷ്ടികള്‍
സൂത്രധാരനറിയാതെ...
നല്ല ഭാവന... ആശംസകള്‍...
Post a Comment