Thursday, February 7, 2013

കാറ്റ്


കാറ്റിനായി മാത്രം തുറക്കുന്ന 
ജാലക പാളിയരുകില്‍
കാത്തിരിപ്പുണ്ടൊരാള്‍
ഉഷ്ണിച്ചു വിയര്‍ത്ത്.

പുറത്ത്;
മുളംകുട്ടങ്ങളെ
തമ്മില്‍ തല്ലിച്ചും,
മാമ്പഴം പൊഴിച്ചും 
പൂക്കളെയും ,പൂമ്പാറ്റകളെയും 
ഇക്കിളിയിട്ടും  എത്തുന്ന 
കുസൃതി കാറ്റല്ല.

നോക്കെത്താദൂരം 
മണല്‍ പറത്തി
ചൂളം വിളിച്ചെത്തുന്ന
എണ്ണ മണമുള്ള ,
അധികാരഭാവമുള്ള -
കാറ്റ്.


6 comments:

പട്ടേപ്പാടം റാംജി said... Best Blogger TipsReply itBest Blogger Templates

ഉഷ്ണിച്ചു വിയര്ത്തിരിക്കുന്നവനു ലഭിക്കുന്ന അധികാരഭാവമുള്ള കാറ്റ്!
നല്ല ഭാവന.

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

വെള്ളാരം കുന്നിലെ,പൊന്മുളം കാട്ടിലെ

പുല്ലാങ്കുഴലൂതും കാറ്റേ വാ...


ആശിക്കാനല്ലേ പറ്റൂ ..അല്ലേ ?

നല്ല കവിത

ശുഭാശംസകൾ.......

ajith said... Best Blogger TipsReply itBest Blogger Templates

കാറ്റ് പോലെ

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

മണലാരണ്യത്തിലെ അറബിക്കാറ്റ്

kanakkoor said... Best Blogger TipsReply itBest Blogger Templates

കാറ്റിനെ കുറിച്ച് വേറിട്ട ഒരു ചിന്ത ആയില്ല . എങ്കിലും അല്പം ശക്തിയുള്ള കാറ്റുതന്നെ . ആശംസകള്‍

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

ഏവര്‍ക്കും നന്ദി ...