കാറ്റിനായി മാത്രം തുറക്കുന്ന
ജാലക പാളിയരുകില്‍
കാത്തിരിപ്പുണ്ടൊരാള്‍
ഉഷ്ണിച്ചു വിയര്‍ത്ത്.
പുറത്ത്;
മുളംകുട്ടങ്ങളെ
തമ്മില്‍ തല്ലിച്ചും,
മാമ്പഴം പൊഴിച്ചും
പൂക്കളെയും ,പൂമ്പാറ്റകളെയും
ഇക്കിളിയിട്ടും എത്തുന്ന
കുസൃതി കാറ്റല്ല.
നോക്കെത്താദൂരം
മണല്‍ പറത്തി
ചൂളം വിളിച്ചെത്തുന്ന
എണ്ണ മണമുള്ള ,
അധികാരഭാവമുള്ള -
കാറ്റ്.
6 comments:
ഉഷ്ണിച്ചു വിയര്ത്തിരിക്കുന്നവനു ലഭിക്കുന്ന അധികാരഭാവമുള്ള കാറ്റ്!
നല്ല ഭാവന.
വെള്ളാരം കുന്നിലെ,പൊന്മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ...
ആശിക്കാനല്ലേ പറ്റൂ ..അല്ലേ ?
നല്ല കവിത
ശുഭാശംസകൾ.......
കാറ്റ് പോലെ
മണലാരണ്യത്തിലെ അറബിക്കാറ്റ്
കാറ്റിനെ കുറിച്ച് വേറിട്ട ഒരു ചിന്ത ആയില്ല . എങ്കിലും അല്പം ശക്തിയുള്ള കാറ്റുതന്നെ . ആശംസകള്‍
ഏവര്‍ക്കും നന്ദി ...
Post a Comment