ഓര്‍മ്മകള്‍ പകുത്തുവെയ്ക്കാന്‍
ഒരു പുസ്തകം
നിഴലുകള്‍ കൊണ്ട്
കളം വരച്ചു നിറച്ച
പുറംചട്ട,
ബാല്യത്തിന്‍റെ ബലമുള്ള
ആമുഖം .
കൌമാരത്തിന്‍റെ
കള്ളത്തരങ്ങള്‍ കൊണ്ട്
ഉള്‍ത്താളുകള്‍ തുടങ്ങണം
കണ്ടുതീര്‍ത്ത കാഴ്ച്ചകള്‍
തൊങ്ങലുകള്‍ വെച്ച്
താളുകള്‍ നിറയ്ക്കണം .
ചുറ്റുംനിറഞ്ഞ
ആള്‍ക്കൂട്ടത്തിനിടയിലും
ഏകാനയിത്തീര്‍ന്നതും,
പുതിയ ആകാശങ്ങള്‍
കൂട്ടുവന്നതും കുറിയ്ക്കണം.
ഉള്ളു നീറുമ്പോഴും
ചിരിയ്ക്കാന്‍ പഠിപ്പിച്ച
മുഖങ്ങളെ വര്‍ണ്ണിക്കണം .
പല രാഷ്ട്ര,
പല മത ,
പല കാല,
പല ഭാഷ
പല ഭാഷ
പല വേഷ ,
പല ഭൂഷാതികള്‍ക്കിടയിലും
മനുഷന്‍ ഒന്നാണെന്ന്
പഠിച്ചതും
എഴുതിച്ചേര്‍ക്കണം.
അര്‍ദ്ധ വിരാമങ്ങള്‍
പൂര്‍ണ്ണവിരാമം അല്ലെന്നും
പുതിയ വൃത്തത്തിന്‍റെ
ആരംഭമാണെന്നും
എഴുതി നിര്‍ത്തണം .
5 comments:
ഏതാനും വരികളിൽ തെളിയുന്ന മനുഷ്യ ജീവിതത്തിന്റെ രൂപം.
ഉള്ളു നീറുമ്പോഴും
ചിരിയ്ക്കാന്‍ പഠിപ്പിച്ച
മുഖങ്ങളെ വര്‍ണ്ണിക്കണം .
ഉള്ളു നീറുമ്പോഴും
ചിരിയ്ക്കാന്‍ പഠിപ്പിച്ച
മുഖങ്ങളെ വര്‍ണ്ണിക്കണം .
വളരെ നല്ല വരികള്‍.. കവിതയും ഇഷ്ടമായി.
ശുഭാശംസകള്‍ .....
ഓര്‍മ്മപ്പുസ്തകം മറന്നുപോയി
ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍ നിറയ്ക്കാന്‍ എന്തെല്ലാം പെടാപ്പാടുകള്‍! കവിത നന്നായിരിക്കുന്നു. ആശംസകള്‍...
Post a Comment