നിറമറ്റ കിനാവുതന്നു
നിദ്രയൊഴിയവേ,
ശിരസ്സിലെരിഞ്ഞ
ചിന്തകളെല്ലാം
പുലരിയെടുക്കവേ;
നിനവിലെ നിറമെല്ലാം
നീ തന്നത് .
എന്‍റെ ചിരിയിലെ
മധുരവും
നീ തന്നത് .
**
കറുപ്പ് തിന്നുതളര്‍ന്ന
ഇരുട്ടുണ്ട്
ഇലചാര്‍ത്തുകള്‍ക്കിടയിലെ
പുതുമയുടെ
വെളുപ്പ് തിന്നാന്‍
വ്രതമെടുക്കുന്നു.
**
പതിനെട്ടാമത്തെ
നിലയില്‍ നിന്നും
താഴേക്ക് നോക്കിയപ്പോഴാണ്
പൊട്ടുപോലെ കണ്ട
മനുഷ്യരുടെ
വെപ്രാളത്തിന്റെ വെയില്‍
കണ്ണില്‍ തട്ടിയത് .
**
ഉള്ളിലുണ്ട് ചില വാക്കുകള്‍
വരിതെറ്റി കലപില കൂട്ടുന്നു
വെളുത്ത താളുകാട്ടിവിളിച്ചിട്ടും
വരാതെയെന്നെ
ഇളിച്ചു കാട്ടുന്നു .
താഴേക്ക് നോക്കിയപ്പോഴാണ്
പൊട്ടുപോലെ കണ്ട
മനുഷ്യരുടെ
വെപ്രാളത്തിന്റെ വെയില്‍
കണ്ണില്‍ തട്ടിയത് .
**
ഉള്ളിലുണ്ട് ചില വാക്കുകള്‍
വരിതെറ്റി കലപില കൂട്ടുന്നു
വെളുത്ത താളുകാട്ടിവിളിച്ചിട്ടും
വരാതെയെന്നെ
ഇളിച്ചു കാട്ടുന്നു .
6 comments:
നന്നായി ...ആശംസകള്‍ ...!
പതിനെട്ടാം നിലയിലെ കാഴ്ച്ചയാണെന്ന് വായിച്ചാല്‍ തോന്നില്ല.ചിന്തകളില്‍ അതില്‍കൂടുതല്‍ മധുരമുണ്ട്.
നല്ല വരികള്‍ ,ആശംസകള്‍
ഒന്നും മസസ്സിലായില്ലങ്കിലും നല്ല വരികള്
ചേര്‍ച്ചയില്ലാതെ
പതിനെട്ടാമത്തെ
നിലയില്‍ നിന്നും
താഴേക്ക് നോക്കിയപ്പോഴാണ്
പൊട്ടുപോലെ കണ്ട
മനുഷ്യരുടെ
വെപ്രാളത്തിന്റെ വെയില്‍
കണ്ണില്‍ തട്ടിയത് .
അതെ. ഓരോ നിലകൾ ചവിട്ടിക്കറുമ്പോഴും ഇടയ്ക്ക് താഴേക്കൊന്നു നോക്കണം നാം.
അവസാനം തിരികെയെത്തേണ്ട ഇടമല്ലേ..? എല്ലാവരും..!!
'വ്രത'മാണെന്നു തോന്നുന്നു റിനു ശരി.pls verify...
ഇഷ്ടമായി ഈ എഴുത്ത്.
ശുഭാശംസകൾ....
വായനയ്ക്കും അഭിപ്രായത്തിനും ഏവര്‍ക്കും നന്ദി ......
Post a Comment