അഞ്ചാം നിലയിലെ ഈ
ജനാലകൾ ഒരു
പകലിലും അടയ്ക്കാറില്ലായിരുന്നു.
ജനാലപ്പടിയിൽ
പ്രാവുകൾ വന്നു
കുറുകുകയും ,കാഷ്ടിക്കുകയും
ചെയ്തിരുന്നു .
ഈ ജനാലയിലൂടെയാണ്
ഉദയവും ,അസ്തമയവും
നോക്കി നില്‍ക്കാറുള്ളത്
വഴിക്കണ്ണുകളുടെ
നിമിഷ സൂചിക്ക്;
കാറ്റ് ആവേഗം നല്കാറുള്ളതും
ഈ വിള്ളലുകളിലൂടെയാണ്.
ഈ ജനാലയിലൂടെയാണ്
ഋതുഭേദങ്ങൾ അറിഞ്ഞത് ;
ആകാശപൊടിപ്പും
നിഴലുകളും ,നിറങ്ങളും
കാണാതെ കണ്ടതും ;
വഴിതെറ്റി വന്ന
മഴത്തുള്ളികളെ
തൊടാൻ ശ്രമിച്ചതും .
അഞ്ചാം നിലയിലെ ഈ
ജനാലകൾ ഇപ്പോൾ തുറക്കാറില്ല;
ഇവിടെനിന്നാണ്
മൂന്നര വയസുകരാൻ
താഴേക്കു പറന്നത്.
അവന്റെ ചിരികാണാൻ
ഇപ്പോൾ പ്രാവുകൾ
എത്താറുമില്ല .
(ഒരു പ്രവാസി മാതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്)
ജനാലകൾ ഒരു
പകലിലും അടയ്ക്കാറില്ലായിരുന്നു.
ജനാലപ്പടിയിൽ
പ്രാവുകൾ വന്നു
കുറുകുകയും ,കാഷ്ടിക്കുകയും
ചെയ്തിരുന്നു .
ഈ ജനാലയിലൂടെയാണ്
ഉദയവും ,അസ്തമയവും
നോക്കി നില്‍ക്കാറുള്ളത്
വഴിക്കണ്ണുകളുടെ
നിമിഷ സൂചിക്ക്;
കാറ്റ് ആവേഗം നല്കാറുള്ളതും
ഈ വിള്ളലുകളിലൂടെയാണ്.
ഈ ജനാലയിലൂടെയാണ്
ഋതുഭേദങ്ങൾ അറിഞ്ഞത് ;
ആകാശപൊടിപ്പും
നിഴലുകളും ,നിറങ്ങളും
കാണാതെ കണ്ടതും ;
വഴിതെറ്റി വന്ന
മഴത്തുള്ളികളെ
തൊടാൻ ശ്രമിച്ചതും .
അഞ്ചാം നിലയിലെ ഈ
ജനാലകൾ ഇപ്പോൾ തുറക്കാറില്ല;
ഇവിടെനിന്നാണ്
മൂന്നര വയസുകരാൻ
താഴേക്കു പറന്നത്.
അവന്റെ ചിരികാണാൻ
ഇപ്പോൾ പ്രാവുകൾ
എത്താറുമില്ല .
(ഒരു പ്രവാസി മാതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്)
4 comments:
ഉയരങ്ങളിലെ ജനാലകള്‍ക്ക് ഗാര്‍ഡ് വേണം
അവസാനവരികൾ വേദനിപ്പിച്ചു
കണീരോഴുകുമ്പോൾ അത് കഴുകുന്ന കണ് പോളകൾ ,കണ്ണിലെ കൃഷ്ണമണി യെ കാക്കാൻ അടക്കേണ്ടത് കണ് പോള തന്നെ, കണ്ണിലെ കൃഷ്ണ മണിയെ കാക്കാനും വേണം കണ്ണ്, ഒരു അമ്മക്ക് ഇതെല്ലം ഉണ്ടായാലും ചിലപ്പോൾ ഈശ്വരന് ഇഷ്ടപെട്ടത് തന്ന കൈ കൊണ്ട് തിരിചെടുക്കാറുണ്ട് അപ്പോൾ അമ്മ കണ്ണ് തുടക്കാനും ഈശ്വരൻ ഉണ്ടാവും എന്ന് ആശ്വസിക്കനല്ലേ പറ്റൂ.ഉണ്ണിയെ ഈശ്വരൻ കണ്ണ് പോലെ നോക്കുന്നുണ്ടാവും
ജാലകത്തിലൂടെയാണ് നിലാവ് നമ്മെ നോക്കുന്നത്. ജാലകത്തിലൂടെയാണ് പുതുമണ്ണിൻ ഗന്ധമൊഴുകിയെത്താറ്. ഒരു കുഞ്ഞു ജീവൻ
പറന്നകന്നതും അതിലൂടെത്തന്നെയെന്നത് വിധിവൈപരിത്യമാകാം.
ഒരല്പം നോവ് പകർന്നു, റിനുവിന്റെ വരികൾ.
ശുഭാശംസകൾ...
Post a Comment