അണയിൽ
ഒളിഞ്ഞിരിക്കുന്നൊരു
മുഴുത്ത പല്ലിനു വേദന;
പോട്ടെന്നു വെച്ച് നടന്നു
അറിഞ്ഞില്ലെന്നു നടിച്ചു .
നാളു കഴിയുംതോറും
വേദന വളർന്നു വലുതായി
പല്ലിൻ ആകാരം ,
മെല്ലെ ചെറുതുമായി .
കവിളു വേദനിച്ചെന്‍റെ
വാക്കുകൾ തടഞ്ഞുനിന്നു,
ഒടുവിൽ ഞങ്ങൾ
വേർപിരിയാൻ
ഉഭയകഷി സമ്മതം
ഒപ്പിട്ടു വാങ്ങി .
ദന്ത വൈദ്യന്‍റെ
വിരലുകൾക്കുള്ളിൽ
എന്‍റെ പ്രാണനൊന്നുപിടഞ്ഞു ;
ശുഭ്ര വസ്ത്രധാരിയായോരു
അപ്സരസു
താലമേന്തി വന്നു
കുന്ത മുനപോലുള്ള
ആയുധങ്ങൾ കണ്ട്
എന്‍റെ കണ്ണുകൾ,
പറയാതെതന്നെ അടഞ്ഞു .
വെളുത്ത ചീനപ്പാത്രത്തിൽ
കിടന്നു ചിരിക്കുന്നു
കോഴിക്കാലും ,
കല്ലൻ അരിയുണ്ടയും,
മുറുക്കുമെല്ലാം
കടിച്ചുപറിച്ചു
വളർന്നൊരു പുല്ല്;
അല്ല പല്ല് .
3 comments:
“നന്ദിയില്ലാത്തവന്‍” എന്ന് ആ പല്ലുപറഞ്ഞു
കേട്ടവരാരുമില്ല
പല്ല് ഒരെല്ലാണ് എല്ലില്ലാത്ത പല്ല്
സാരമില്ല റിനു, ഡോക്ടറല്ലേ പല്ലെടുത്തത്? ചിലരത് നാട്ടുകാരെക്കൊണ്ടെടുപ്പിക്കാറുണ്ട്.!! ഹ..ഹ.. റിനു അത്
ചെയ്തില്ലല്ലോ. നല്ല കവിത.വ്യത്യസ്ത പ്രമേയം.
ശുഭാശംസകൾ....
Post a Comment