Thursday, June 13, 2013

ഭയം

പരസ്പര വിശ്വാസത്തിന്‍റെ
എതിർ രേഖകളിൽ ,
എന്നും ഖനം
കൂടി നിൽക്കുന്നു.

ഉള്ളിലിട്ടു
പെരുക്കിയപ്പോഴാണ്
ഉള്ളിലെ പൂച്ച്
പുറത്തു ചാടിയത്‌ .

ഏതു നിമിഷവും 
"എന്തും", എന്നപ്പോഴാണ്
നിമിഷങ്ങൾ
ഇഴയാൻ തുടങ്ങിയത് .

വരണ്ട തൊണ്ടക്കുഴി
ഈറനാക്കാൻ മടിച്ച്,
കാതോർത്ത്
ശ്വസനം മറന്ന്,
നനഞ്ഞ അടിയുടിപ്പിൽ
നിശ്ചലനായി അങ്ങനെ .

രക്തം വറ്റിയ
കണ്‍കുഴികൾ
വായിച്ചാലറിയാം
ചങ്കിലൂടെ പാഞ്ഞ
മിന്നലിൻ ആഴം .

രക്ഷപെട്ടെന്നു
ഉറപ്പാകുമ്പോഴും
മരവിച്ച കൈകാലുകൾ
പൂർവ്വസ്ഥിതിയാകാൻ
മടിച്ചു നിൽക്കുന്നു .

വേഗത കൂടിയ
ഹൃദയത്തെ
സന്തുലിതം ആക്കാൻ
പെടാപ്പാട്
പെട്ടുകൊണ്ട് ഞാൻ .

5 comments:

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

വല്ലാത്ത ഭയം തോന്നുന്നു....

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

റിനു,

ഭയം എന്ന വികാരത്തെ നന്നായി വരികളിൽ പകർത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

ശുഭാശംസകൾ...

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

ഇത് ഭയം അല്ല വായിച്ചാലറിയാം "അ"ഭയം
നന്നായി

ajith said... Best Blogger TipsReply itBest Blogger Templates

ഭയം നല്ലതാണ്

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

ഏവർക്കും നന്ദി