Wednesday, December 11, 2013

കരം കോർത്ത്‌

രാവുണരുമ്പോൾ
കരം കോർത്ത്‌
പ്രാർഥനാവഴികൾ
താണ്ടാം

പുലരിത്തണുപ്പിൽ
പുൽമേടുകൾ
തിരഞ്ഞു പോകാം

വിളനിറയും
വയലേലകളിൽ
വിയർപ്പുപ്പിന്‍റെ
രുചി തേടിയിറങ്ങാം

മഴതെളിയുന്ന
പുതുനിലങ്ങളിൽ
മാരിവില്ല്
കണ്ടുരസിക്കാം

കടൽ ഇരംബങ്ങളുടെ
ചക്രവാളങ്ങളിൽ
സായാഹ്നങ്ങളെ
ഇറക്കിവെയ്ക്കാം

രാവുറങ്ങുമ്പോൾ
നക്ഷത്രങ്ങളെ
സ്വപ്നംകണ്ട്
ഒന്നായിത്തീരാം .

3 comments:

ajith said... Best Blogger TipsReply itBest Blogger Templates

ലളിതജീവിതം

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

അത്രതന്നെ ഒരു ജീവിതം ദിവസങ്ങൾ കൊണ്ട് പകുത്തു അങ്ങിനെ ആസ്വദിക്കാം

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ഈ സോളമനും, ശോശന്നയും.....:)
നല്ല കവിത റിനു .
നല്ല കവിത .
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...