ചില തലോടലുകൾ
അടക്കം പറച്ചിലുകൾ
പുലരിയുടെ
മുടിയുലച്ചു
വെയിലിന്റെ
കൈകൾ
നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ
എന്തോ തേടിയുള്ള
പകലിന്റെ
പരക്കം പാച്ചിലുകൾ
സമുദ്രാന്തരം
തേടിയൊഴുകുന്ന
മഴയുടെ
വീർപ്പുമുട്ടലുകൾ.
ഉടഞ്ഞ സിന്ധൂരചെപ്പിന്റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .
ഇറുകെപ്പുണർന്നു
ഇരുട്ടിന്റെ
ആത്മഹർഷം.
അടക്കം പറച്ചിലുകൾ
പുലരിയുടെ
മുടിയുലച്ചു
വെയിലിന്റെ
കൈകൾ
നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ
എന്തോ തേടിയുള്ള
പകലിന്റെ
പരക്കം പാച്ചിലുകൾ
സമുദ്രാന്തരം
തേടിയൊഴുകുന്ന
മഴയുടെ
വീർപ്പുമുട്ടലുകൾ.
ഉടഞ്ഞ സിന്ധൂരചെപ്പിന്റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .
ഇറുകെപ്പുണർന്നു
ഇരുട്ടിന്റെ
ആത്മഹർഷം.