വളപ്പൊട്ടുകള്‍
മാറാല പിടിച്ച തട്ടില്‍നിന്നും
കാലത്തിന്റെ കൈതട്ടി
അടര്‍ന്നു വീണെന്റെ
ഓര്‍മ്മ പുസ്തകം
ഇരുവാലികള്‍ പൂക്കളമിട്ട
താളുകളില്‍ നിന്നെന്നെ
നീല കണ്ണുയര്‍ത്തി നോക്കുന്നു,
പെറ്റുപെരുകാന്‍ ഞാന്‍ വെച്ച
മയില്‍പ്പീലി തുണ്ടുകള്‍ .
ഇലകള്‍ ,പൂക്കള്‍ ,
തീപ്പെട്ടി ചിത്രങ്ങള്‍ ,
നിറം നഷ്ടമാകുന്ന തൂവലുകള്‍
എന്റെ പുസ്തകക്കാല
കുതുഹലങ്ങള്‍ .
അക്ഷരം എഴുതി പഠിപ്പിച്ച
ഗുരുക്കന്മാര് ,
എന്റെ കൈത്തണ്ടയില്‍ തിണിര്‍ത്ത
ചൂരലിന്റെ ചെറുനോവായി തെളിയുന്നു,
ഞാനതില്‍ പകച്ചു നില്ക്കുന്നൊരു
പിന് ബെഞ്ചുകാരന്.
പൊടിപിടിച്ച താളുകളിലുടെ
ഞാനെന്റെ കൌമാരത്തിലേക്ക് ,
മങ്ങിയ സൌഹൃദത്തിലേക്ക്;
വളപ്പൊട്ടുകള്‍ തിരഞ്ഞു
പിന്‍നടക്കുന്നു.
മാറാല പിടിച്ച തട്ടില്‍നിന്നും
കാലത്തിന്റെ കൈതട്ടി
അടര്‍ന്നു വീണെന്റെ
ഓര്‍മ്മ പുസ്തകം
ഇരുവാലികള്‍ പൂക്കളമിട്ട
താളുകളില്‍ നിന്നെന്നെ
നീല കണ്ണുയര്‍ത്തി നോക്കുന്നു,
പെറ്റുപെരുകാന്‍ ഞാന്‍ വെച്ച
മയില്‍പ്പീലി തുണ്ടുകള്‍ .
ഇലകള്‍ ,പൂക്കള്‍ ,
തീപ്പെട്ടി ചിത്രങ്ങള്‍ ,
നിറം നഷ്ടമാകുന്ന തൂവലുകള്‍
എന്റെ പുസ്തകക്കാല
കുതുഹലങ്ങള്‍ .
അക്ഷരം എഴുതി പഠിപ്പിച്ച
ഗുരുക്കന്മാര് ,
എന്റെ കൈത്തണ്ടയില്‍ തിണിര്‍ത്ത
ചൂരലിന്റെ ചെറുനോവായി തെളിയുന്നു,
ഞാനതില്‍ പകച്ചു നില്ക്കുന്നൊരു
പിന് ബെഞ്ചുകാരന്.
പൊടിപിടിച്ച താളുകളിലുടെ
ഞാനെന്റെ കൌമാരത്തിലേക്ക് ,
മങ്ങിയ സൌഹൃദത്തിലേക്ക്;
വളപ്പൊട്ടുകള്‍ തിരഞ്ഞു
പിന്‍നടക്കുന്നു.
3 comments:
കൊള്ളാമല്ലോ
(വേര്‍ഡ് വെരിഫികേഷന് ഡിസേബിള്‍ ചെയ്യണം കേട്ടോ)
നന്ദി @ajith ചേട്ടാ പഠിച്ചു വെരുന്നതെ ഉള്ളു ... അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീഷിച്ചു കൊള്ളുന്നു
എന്നും മനസ്സില്‍ തങ്ങി നില്ക്കുന്ന നിറമുള്ള ഓര്‍മ്മകള്‍ ................
Post a Comment