Tuesday, November 13, 2012

വിടവ്

കണ്ണുകൊണ്ട് കണ്ടറിഞ്ഞതെല്ലാം
കല്ലുവെച്ച കളവാണ്
അരികത്തിരുന്നു കേട്ടതെല്ലാം
തൊങ്ങലുവെച്ച കഥകളാണ്
എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ .

എത്ര പുതപ്പിട്ടു
മൂടിയിട്ടും
എന്‍റെയും നിന്‍റെയും
ഉള്ളറകളിലിന്നും
ആര്‍ത്തിയുടെ,അഹങ്കാരത്തിന്‍റെ
അധികാര മോഹത്തിന്‍റെ
വിത്തുകള്‍ മുളയ്ക്കുന്നുണ്ട് .

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

7 comments:

ajith said... Best Blogger TipsReply itBest Blogger Templates

നികത്താനാവാത്ത വിടവ്

niDheEsH kRisHnaN @ ~അമൃതംഗമയ~ said... Best Blogger TipsReply itBest Blogger Templates

കൊള്ളാട്ടോ

Anonymous said... Best Blogger TipsReply itBest Blogger Templates

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .
സ്വാര്‍ത്ഥതയുടെയും ,അഹം ഭാവത്തിന്റെയും വേരുകള്‍ പടര്‍ന്നു കയറിയ നുണകള്‍ മാത്രമാകുന്നു നാം ചില നേരങ്ങളില്‍

Salim Veemboor സലിം വീമ്പൂര്‍ said... Best Blogger TipsReply itBest Blogger Templates

നന്നായിട്ടുണ്ട്

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

അജിത്തേട്ടാ,നിധീഷ് ,വിനീതാ,സലിം ................എല്ലാവര്ക്കും നന്ദി .

viddiman said... Best Blogger TipsReply itBest Blogger Templates

കൊള്ളാം

എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ . >> ഇവിടെ 'തമ്മിലിടയിൽ' ഒരു വ്യാകരണത്തെറ്റ് മണക്കുന്നുണ്ട്. 'എനിക്കും നിനക്കുമിടയിൽ' മതിയായിരുന്നു..

വേണുഗോപാല്‍ said... Best Blogger TipsReply itBest Blogger Templates

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

അതെ എവിടെയും തികഞ്ഞ സ്വാര്‍ത്ഥത ....

കവിത കൊള്ളാം