തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .
തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .
വേട്ടയാടപെടേണ്ട മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും
അമ്പേല്ക്കാറുള്ളത്
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .
3 comments:
നന്നായിട്ടുണ്ട് കവിത.ഇത്തിരി കൂടി ഒന്ന് തേച്ചു മിനുക്കി,അക്ഷരത്തെറ്റുകള്‍ തീര്‍ത്താല്‍ കൂടുതല്‍ നന്നാവും
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും
keep writng
nice
Post a Comment