ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള് ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .
ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .
പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................
കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍
പാല് വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .
(ഒരു പ്രവാസി നാട്ടുകാരന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ .......)
4 comments:
പോയോര്ക്കങ്ങ് പോയാല്‍ മതി..
ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്ന് തണുത്ത് വിറങ്ങലിച്ച്..ഹൊ...സഹിക്കാൻ കഴിയില്ലാർക്കും
മരണം എപ്പോഴും ദുഃഖം നല്കുന്നു.
കൊള്ളാം.......... പുതിയ തിരകളില്‍പ്പെട്ട് മായാതിരിക്കട്ടെ.............
Post a Comment