ക്ലാസ്സു പരീക്ഷ കഴിഞ്ഞു
സ്കൂള്‍ അടച്ചതിന്റെ
പിറ്റേന്നാണ്
കൊയ്ത്തു തുടങ്ങിയത് .
മുറ്റം ചെത്തിയൊരുക്കി
വെടിപ്പാക്കിയിട്ടിടുണ്ട്
വൈകിട്ട്
കറ്റയടുക്കാനുള്ളതാണ്
ഇങ്ങെ കളത്തില്‍
ഭാര്‍ഗവന്‍ ചേട്ടന്റെ
അപ്പുറത്തു
വാസന്തിചേച്ചിയുടെ,
അതിന്റെ അപ്പുറത്തു
മാധവി ചേച്ചിയുടെ,
അങ്ങനെയാണ് പതിവ്;
പതിവുതെറ്റിച്ചാല്‍
തല്ലുണ്ടയാലോ.
ഭാര്‍ഗവന്‍ ചേട്ടനും ,
വാസന്തി ചേച്ചിയും,
മാധവി ചേച്ചിയുമെല്ലാം
പാടത്താണ് .
അവര്‍ക്ക് കഞ്ഞിവെള്ളം
കൊണ്ട് കൊടുക്കണം .
ഒരേ താളത്തില്‍
പാട്ടുപാടി ,അവര്‍
കൊയ്തു മുന്നേറുമ്പോള്‍
തലയരിഞ്ഞു കിടക്കുന്ന
കതിരുകള്‍ ,എന്താണ്
തമ്മില്‍ പറയുന്നത്?
പത്തായത്തില്‍
ഒളിക്കുമ്പോള്‍
കൂട്ടുവരുന്ന
ചുണ്ടെലികളെക്കുറിച്ചായിരിക്കും.
കൊയ്തുനിരത്തിയ
കതിരുകളില്‍
കലബലുണ്ടാക്കിയ
രണ്ടെണ്ണത്തിനെ
ചെവിക്കുപിടിച്ചു തിരിച്ച്,
വാസന്തി ചേച്ചി
കറ്റകെട്ടുന്നത്
കാണാന്‍ തന്നെ
ചേലാണ്.
കറ്റകെട്ടുകഴിങ്ങാല്‍
പിന്നെ മത്സരമാണ്,
ആരാണ് കൂടുതല്‍
ചുമക്കുന്നതെന്നറിയാന്‍
തലയില്‍
കറ്റചാക്കുമായി
കുണുങ്ങി-കുണുങ്ങി
വയല്‍ വരമ്പിലൂടെ
വീഴാതെ നടക്കുന്നത്
ഒരു അഭ്യാസംതന്നെയാണ് .
കൊയ്ത്തോത്തുങ്ങി കഴിങ്ങാല്‍
പിന്നൊരു ബഹളമാണ്
കറ്റമെതിക്കണം
കാറ്റുനോക്കി പാറ്റിയെടുക്കണം
പറയും,നാഴിയും
ചങ്ങഴിയുമളന്നു
ഈണത്തില്‍
പതം തിരിക്കണം
പത്തായം നിറയ്ക്കണം
കച്ചിയൊതുക്കി
തുറുവാക്കണം.
ഇന്നും കൊയ്ത്താണ്
നീളന്‍ കൊഴലുവെച്ചൊരു
വണ്ടിയോടിനടക്കുന്നു
അരികില്‍ വന്നു
നെല്ലുകുടയുന്നു ,
അയലത്തെ
വാസുചേട്ടന്‍
അന്തികള്ളടിച്ചിട്ടു
വാളുവെയ്ക്കുന്നതു പോലെ
"ഒരു ചേലുമില്ല".
1 comment:
അതൊരു ചേലുതന്നായിരുന്നു.....
Post a Comment