ആകെ കറുത്തൊരു
ആകാശമുണ്ട് കാറ്റിനോട്
പരിഭവിച്ചു നില്‍ക്കുന്നു .
വെയിലുതിന്നു വെളുത്ത
കാടുണ്ട് നാടുനോക്കി
വയസന്‍ ചിരി ചിരിക്കുന്നു .
ലോറികയറിപ്പോയ
കുന്നുണ്ട് ചെങ്ങാതിയെ
തിരഞ്ഞു റോഡിലിരിക്കുന്നു.
നെല്ലുവിളഞ്ഞ
വയലുകളുണ്ട് തായ്വഴി
തേടി ഫ്ലാറ്റിലിരിക്കുന്നു.
മഴകുത്തിയോഴുകിയ
നാട്ടുകുളമുണ്ട് തോണ്ടയുണങ്ങി
കോളക്കടയില്‍ നില്‍ക്കുന്നു .
(പലരും പറഞ്ഞുപഴകിയ
കഥകളുണ്ട് ഞാനും
എഴുതിവെയ്ക്കുന്നു
ഒരുവേള നാളെപറയാം ,
ഇക്കാണുന്ന മരുവിലാരുന്നു
എന്‍റെ വാക്കുകളിലെ
പച്ചപ്പെന്ന്.)
2 comments:
മഴകുത്തിയോഴുകിയ
നാട്ടുകുളമുണ്ട് തോണ്ടയുണങ്ങി
കോളക്കടയില്‍ നില്‍ക്കുന്നു .......
തീർച്ചയായും സംഭവിക്കും
നെല്ലുവിളഞ്ഞ
വയലുകളുണ്ട് തായ്വഴി
തേടി ഫ്ലാറ്റിലിരിക്കുന്നു.
എന്നിട്ടെന്തായി?
മൂന്നു നേരോം തിന്നനായി
തമിഴ്നാട്ടിലോട്ട് നോക്കിയിരിക്കുന്നു.....
നമ്മൾ മലയാളികൾ....
പഠിക്കട്ടെ...പഠിക്കണം.....
നല്ല കവിത....
ശുഭാശംസകൾ......
Post a Comment