ഡിസംബറിന്‍റെ,
മണം തിരഞ്ഞു
ഓര്‍മകളിലൂടെ ഊളിയിട്ടു
പാടവരമ്പിലെ
കറുകതലപ്പിലൂടെ
കാലിലേക്കരിച്ചുകയറിയ
കാലിലേക്കരിച്ചുകയറിയ
മഞ്ഞിന്‍ തണുപ്പിന്
ബാല്യകാലത്തിന്‍റെ
കാല്‍പ്പാടു പതിഞ്ഞ
കൌതുകമാര്‍ന്ന മണങ്ങള്‍
കടുംപച്ചയായി
നാമ്പുയര്‍ത്തുന്ന,
കതിര്‍ത്തലപ്പുകളെ
കതിര്‍ത്തലപ്പുകളെ
തഴുകിവെരുന്ന
ഭ്രാന്തന്‍ കാറ്റിന്
പ്രതീക്ഷകളിലെ
നൂറുമേനിയുടെ മണം
ജീവിതം തിരഞ്ഞുപോയ
ജീവിതം തിരഞ്ഞുപോയ
നഗരങ്ങള്‍ ,
പകരം നല്‍കിയ
വരണ്ട കാഴ്ച്ചകള്‍ ;
മനംമടുപ്പിച്ച മണങ്ങള്‍ .
പകരം നല്‍കിയ
വരണ്ട കാഴ്ച്ചകള്‍ ;
മനംമടുപ്പിച്ച മണങ്ങള്‍ .
മഞ്ഞുമൂടിയ സന്ധ്യകളില്‍ ,
തീകായുന്ന ജിജ്ഞാസകളില്‍
ചുവപ്പായി ,മഞ്ഞയായി
വെന്തുരുകുന്നു
എത്ര ചിത്രങ്ങള്‍ ,
ജീവിതം കോണിലാക്കിയ
വേരുകള്‍ ,വഴികള്‍ .
കല്ലറ വളപ്പില്‍പരന്ന
കല്ലറ വളപ്പില്‍പരന്ന
കുന്തിരിക്കത്തിന്‍റെ
മണത്തില്‍ ,ഡിസംബര്‍
വിളിച്ചിറക്കികൊണ്ടുപോയ
വിളിച്ചിറക്കികൊണ്ടുപോയ
ചില പ്രീയപ്പെട്ട മുഖങ്ങള്‍
തിരിച്ചുവരവുകള്‍
നടത്തി മടങ്ങുന്നു .
ബോഗന്‍വില്ലകള്‍
പൂവിട്ട അതിരുകള്‍
തറവാട്ടു വീടിനോപ്പം
മാഞ്ഞുപോയതുപോലെ ,
മാഞ്ഞുപോയതുപോലെ ,
ഡിസംബറില്‍ നിന്നും
ജനുവരിയിലേക്കും
ജനുവരിയില്‍ നിന്നും
ഡിസംബറിലേക്കും
കുറഞ്ഞും, ഏറിയുമുള്ള
ബന്ധം പോലെ;
ഓര്‍മ്മകളില്‍ നിന്നും
വര്‍ത്തമാനത്തിലേക്കടിക്കുന്ന
വര്‍ത്തമാനത്തിലേക്കടിക്കുന്ന
മണങ്ങള്‍ പലതും
ഏറിയും കുറഞ്ഞും
നേര്‍ത്തുപോകുന്നു ;
പുതിയ മണങ്ങളുടെ
തീരംതേടി
യാത്രകള്‍ തുടരുന്നു .
(ഏവര്‍ക്കും നന്മകള്‍ നൂറുമേനി വിളയുന്ന
പുതുവത്സരം ആശംസിക്കുന്നു )
(ഏവര്‍ക്കും നന്മകള്‍ നൂറുമേനി വിളയുന്ന
പുതുവത്സരം ആശംസിക്കുന്നു )
2 comments:
പുതുവത്സരാംശസകൾ.............
ഡിസംബറിന്റെ മണം
പ്രതീക്ഷകളുടെ മണം
പുതുവത്സരാശംസകള്‍
Post a Comment