Sunday, December 9, 2012

സന്യാസം


പണ്ടേതോ മുനിമാര്‍
മറന്നുവെച്ച, മൌനമുറങ്ങുന്ന
ഗുഹാന്തരങ്ങളിലൂടെ
ജീവിതത്തിന്‍റെ വെളിച്ചം ,
തേടി ഞാനലയുന്നു

സത്യം മൂടികിടക്കുന്ന
തപോവനങ്ങളിലൂടെ
വെളിവുതേടി
എന്‍റെ സന്യാസം ,
അവഹേളനങ്ങളില്‍
നിങ്ങളരുളിയ
ഭ്രാന്തന്‍റെ മുദ്രയുമായി .

അഗ്നി പിറക്കുന്ന
കോണില്‍ നിന്നും
ബോധം നിറച്ചൊരു
കൈ വരുന്നതും കാത്ത്
മരവുരി മുറുക്കി
ഞാനിരിക്കുന്നു .

കാലാന്തരത്തില്‍ ,
ഖനിഭവിച്ച ഇരുട്ടുറങ്ങുന്ന
കണ്ണുകളിലേക്ക്
തെളിച്ചവുമായി
അദ്വൈതം ഉണരുമോ ,
ഞാന്‍ എന്നെ തിരിച്ചറിയുമോ ?




5 comments:

Joselet Joseph said... Best Blogger TipsReply itBest Blogger Templates

ഇങ്ങനെ ഒരു കുട്ടനാട്ടുകാരന്‍ കൂടിയുണ്ടായിരുന്നത് അറിഞ്ഞില്ലല്ലോ..:)

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

പുഞ്ചപ്പാടത്തിന്റെ കോണില്‍ ആയതുകൊണ്ട് കാണാതെ പോയതാരിക്കും ..ഹാ....ഹാ

മനോജ് ഹരിഗീതപുരം said... Best Blogger TipsReply itBest Blogger Templates

അതേതായലും നന്നയി...കവിതയും നന്നായി

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

മംഗളം ഭവിക്കട്ടെ...
നല്ല കവിത.
ശുഭാശംസകൾ......

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ മനോജ്‌ , സൌഗന്ധികം .....നന്ദി
ശുഭാശംസകള്‍.............. ..