Monday, December 16, 2013

തിരക്ക്

മുന്നിൽ പാഞ്ഞു പോയ
ബസ്സിനെ പിടിക്കുവാനുള്ള
കൗതുകത്തിലാണ്
അവൻ വേഗത കൂട്ടിയത് .

ഉള്ളിലെ ലഹരി മൂത്തപ്പോൾ
കൗതുകവും,വേഗവും
പരസ്പരം
മത്സരിച്ചു തുടങ്ങി .

ആളുകൂടി
വഴിമുട്ടിയപ്പോൾ
പിന്നിൽ വന്ന വാഹനത്തിലുള്ളവർ
അവനെ തെറി പറയുന്നുണ്ടാരുന്നു.

ടാർ റോഡിലെ
ചോരപ്പാടുകളിൽ
മണ്ണ് വിതറുമ്പോൾ
കുട്ടപ്പൻ ചേട്ടൻ
മനസ്സിൽ പറഞ്ഞു
'കഴുവേറിക്ക് എന്തിന്‍റെ തിരക്കാരുന്നു'



4 comments:

ajith said... Best Blogger TipsReply itBest Blogger Templates

എത്രവട്ടം നാം ഇങ്ങനെ ആത്മഗതം ചെയ്തിരിക്കുന്നു അല്ലേ?

സംഗീത് said... Best Blogger TipsReply itBest Blogger Templates

മത്സരയോട്ടം...

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

തിരക്കില്ലാതെ ഓടുന്നത് സമയം മാത്രം

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

തിരക്കിട്ടലിഞ്ഞില്ലാതാവുന്നവർ

നന്നായി എഴുതി റിനു
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




ശുഭാശം സകൾ....