Sunday, December 29, 2013

സംഘര്‍ഷം

ഞാനും ഞാനും
തമ്മിലാണ്
സംഘര്‍ഷം


രാവെളുക്കോളം
പണിതിട്ട് എന്ത്
നേടിയെന്ന്
എന്നോട് ഞാൻ

എനിക്കറിയില്ലെന്നു
മുഖം കറുപ്പിച്ചിട്ടു
തിരിച്ചു നടന്നു
മറ്റേ ഞാൻ

ഒരു കാര്യവും
വച്ചു താമസിപ്പിക്കരുതെന്നു
ഒരു ഞാൻ

എല്ലാ കാര്യവും
അതിന്റെ സമയത്ത്
നടന്നോളുമെന്നു
മറ്റേ ഞാൻ

എന്നെ പിണക്കേണ്ടെന്ന് കരുതി
എന്നോ
ടു തന്നെ
കൂട്ടുകൂടുവാനുള്ള
സംഘർഷത്തിലായിരുന്നു
ഞാനും ഞാനും

വെളുത്ത മുടിയും
ചവറ്റുകുട്ടയിലെ
കലണ്ടറും തമ്മിലുള്ള
സംഘർഷം അപ്പോഴാണ് 
ഉടലെടുത്തത്

ആ സംഘർഷത്തിനിടയിൽ
എന്നിലെ എന്നെയും കൊണ്ട്
രക്ഷപെട്ടു ഞാൻ

എത്ര കാലം
ഇങ്ങനെ രക്ഷപെടാം
എന്നുള്ളതാണ്
ഇപ്പോഴത്തെ
സംഘർഷം.

3 comments:

ajith said... Best Blogger TipsReply itBest Blogger Templates

ആത്മ-സംഘര്‍ഷം

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

വര്ഷം നിമിഷങ്ങൾ പോലെ കടന്നു പോകുമ്പോൾ സ്വാഭാവികം ആശയവും രചനയും ഇഷ്ടം

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ബോധോപബോധ സംഘർഷം..

നല്ല കവിത റിനു ഭായ്

പുതുവത്സരാശംസകൾ....