കാറ്റേ നന്ദി
എനിക്കായി
മാമ്പഴങ്ങൾ
പൊഴിച്ചു തന്നതിന് .
മരങ്ങളെ നന്ദി
ഈ മുഷിഞ്ഞ ലോകത്ത്
എനിക്ക് ശ്വസിക്കുവാൻ
ഇനിയും
വായു കാത്തുവെക്കുവതിന്.
വെയിലെ നന്ദി
എന്റെ വിളകളെ
നൂറു മേനിയാക്കി
തീർക്കുന്നതിന്.
മഴമേഘങ്ങളെ നന്ദി
എനിക്ക് കുടിക്കുവാൻ
പ്രാണന്റെ
വർഷജലം
ഇറ്റിച്ചു തന്നതിന്.
കടൽസന്ധ്യകളെ നന്ദി
എന്റെ വെപ്രാളങ്ങളെ
നിന്റെ സിന്ധൂരരേഖയിൽ
മുക്കിയെടുത്തതിന്.
ഞാൻ ചവുട്ടി മെതിച്ച
മണ്ണേ നന്ദി
എനിക്ക് അലിഞ്ഞു ചേരുവാൻ
നീയുള്ളതിനാൽ.
എനിക്കായി
മാമ്പഴങ്ങൾ
പൊഴിച്ചു തന്നതിന് .
മരങ്ങളെ നന്ദി
ഈ മുഷിഞ്ഞ ലോകത്ത്
എനിക്ക് ശ്വസിക്കുവാൻ
ഇനിയും
വായു കാത്തുവെക്കുവതിന്.
വെയിലെ നന്ദി
എന്റെ വിളകളെ
നൂറു മേനിയാക്കി
തീർക്കുന്നതിന്.
മഴമേഘങ്ങളെ നന്ദി
എനിക്ക് കുടിക്കുവാൻ
പ്രാണന്റെ
വർഷജലം
ഇറ്റിച്ചു തന്നതിന്.
കടൽസന്ധ്യകളെ നന്ദി
എന്റെ വെപ്രാളങ്ങളെ
നിന്റെ സിന്ധൂരരേഖയിൽ
മുക്കിയെടുത്തതിന്.
ഞാൻ ചവുട്ടി മെതിച്ച
മണ്ണേ നന്ദി
എനിക്ക് അലിഞ്ഞു ചേരുവാൻ
നീയുള്ളതിനാൽ.
4 comments:
കടൽസന്ധ്യകളെ നന്ദി
എന്റെ വെപ്രാളങ്ങളെ
നിന്റെ സിന്ധൂരരേഖയിൽ
മുക്കിയെടുത്തതിന് അതെ നന്ദിയോടെ സ്നേഹത്തോടെ
അലിഞ്ഞു ചേരാനുള്ള മണ്ണിനോടുള്ള നന്ദി മാത്രം അറിയാതെ പറഞ്ഞു പോകുന്നു.
കുട്ടനാടിന്റെ സൌന്ദര്യം അതേപടി കവിതകളിലും ചേര്‍ത്തുവെക്കുന്ന കൂട്ടുകാരാ... ഒരുപാട് ഇഷ്ടമാകുന്നു താങ്കളുടെ കവിതകള്‍.... തുടരുക..
എല്ലാവിധ ഭാവുകങ്ങളും.
ചുമ്മാതാണോ നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ.... എന്ന് പഴയ ആ സിനിമാ കവി പാടിയത്......
നന്ദി പറയാൻ മറക്കാത്ത മനസ്സിനു ദൈവം നന്മ വരുത്തട്ടെ.
നല്ല കവിത
പുതുവത്സരാശംസകൾ...
Post a Comment