അവധി ദിവസത്തിന്‍റെ
ആലസ്യത്തില്‍
വൈകി എഴുന്നേറ്റു
കണ്‍തുറന്നു നോക്കിയപ്പോള്‍
മുന്നില്‍ കണ്ണാടി
ഇന്നത്തെ ദിവസം
"!@&*^$&$$&$&"
മുഖം കഴുകിയേക്കാം
എന്നുകരുതി
പൈപ്പ് തുറന്നപ്പോള്‍
അത് എന്നോട്
പൊട്ടിത്തെറിക്കുന്നു
അധോവായു
ചീറ്റിച്ചു കൊണ്ട് .
സമയം കളയാന്‍
വഴി അന്വേഷിച്ചപ്പോഴാണ്
ചുരുണ്ടുകൂടികിടന്ന
പത്രത്താളുകള്‍ക്ക്
ജീവന്‍ വെച്ചത്
കയ്യിലെ ചായക്കപ്പില്‍നിന്നും
ആവിപ്പുക
ഉയര്‍ന്നു പൊങ്ങി
കറങ്ങിത്തിരിഞ്ഞു
അന്തരീക്ഷത്തില്‍
അപ്രത്ക്ഷ്യമായി;
കണ്മുന്നിലെ
പത്രത്താളുകളില്‍ നിന്നും
ചൂടാറാത്ത
ചില വാര്‍ത്തകള്‍
സിരകളില്‍ കയറി
നീറിത്തുടങ്ങി .
അങ്ങകലെ അമേരിക്കയില്‍
അമ്മയെ വെടിവെച്ചു
വീഴ്ത്തിയിട്ടും
പിണക്കം മാറാതെ ,
അമ്മ പഠിപ്പിച്ച
കുരുന്നുകളെയും
കൊന്നുതള്ളിയ
യുവാവിന്‍റെ
തോക്കു വിശേഷങ്ങള്‍ .
ചൈനകെന്താ
മോശമാകാന്‍ പറ്റുമോ,
വളര്‍ന്നുവരുന്ന ശക്തിയാണ് .
അവിടെയുമുണ്ട്
സ്കൂള്‍ കുട്ടികള്‍
തന്നെ ഇരകള്‍
കത്തികൊണ്ടാണ്
പ്രയോഗം എന്നുമാത്രം .
പിന്നെയും പലതുണ്ട്
വാര്‍ത്തകള്‍ ,
ലോകവാര്‍ത്തകളില്‍
മൊത്തമായൊരു
ചുവപ്പുരാശി
പടര്‍ന്നു കാണുന്നു .
ആശ്വാസ വാര്‍ത്തകള്‍
തിരഞ്ഞു
കേരളത്തിലെക്കൊന്നു
പോയിവരാമെന്നു വെച്ചു,
തലക്കെട്ടഴിഞ്ഞു
നഗ്നമായി ,
ചില ആഭിജാത്യത്തിന്‍റെ
മൂടുപടങ്ങള്‍ .
*സ്വന്തം* മകള്‍ക്ക്
മദ്യംനല്കി
പീഡിപ്പിച്ച
അച്ഛനും ,കൂട്ടാളികളും ;
തൂങ്ങിച്ചത്ത
മകളുടെ
കാമുകനെ കിട്ടാഞ്ഞു
അവന്‍റെ അമ്മയെ
വെട്ടിക്കൊന്ന
വേറൊരു അച്ഛന്‍ ,
................................
അവിടെയും
വാര്‍ത്തകള്‍ക്ക്
കാഠിന്യം തന്നെ
അല്ലെക്കിലും
നമ്മള്‍ മലയാളികള്‍ ,
ഒന്നിനും
പിന്നില്‍ പോകാറില്ലല്ലോ ..