Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

4 comments:

ajith said... Best Blogger TipsReply itBest Blogger Templates

എന്തെന്തു ചിരികള്‍....!!!

മനോജ് ഹരിഗീതപുരം said... Best Blogger TipsReply itBest Blogger Templates

കൊലചിരി ഇല്ലേ.......എന്തായാലും കൊള്ളാം ഈ ചിരി

നന്ദിനി said... Best Blogger TipsReply itBest Blogger Templates

തിരിച്ചറിയപ്പെടാത്ത ഒരു.
ചിരി..
പേരറിയാത്ത ആ ചിരിയില്‍
ഒടുവില്‍ ചിരികളെല്ലാം
അലിഞ്ഞിരിക്കുന്നു...

Unknown said... Best Blogger TipsReply itBest Blogger Templates

Bbbbnjhjjhfsvh