ചിന്തകള്‍ക്ക് ഇരതേടി
നടന്നപ്പോഴാണ്
ഞാന്‍
ചിലന്തിവലകള്‍ കണ്ടത് .
നടന്നപ്പോഴാണ്
ഞാന്‍
ചിലന്തിവലകള്‍ കണ്ടത് .
നല്ല ഭംഗിയായി
കളങ്ങളായി
നെയ്തോരുക്കിയ
വലകള്‍.
കോണില്‍
ഇരകുടുങ്ങാന്‍
കാതോര്‍ത്തു
പതിയിരിക്കുന്ന
ചിലന്തിയുടെ ലോകം
ചുറ്റുകാഴ്ച്ചകളുടെ
യവ്വനതുടുപ്പില്‍
പറന്നു നടക്കുമ്പോഴാണ്
ഇരയുടെ
ചിറകുടക്കിയത്.
ഒന്നു
പിടഞ്ഞു നോക്കി ,
കുതറി നോക്കി
കുരുക്കുകള്‍
മുറുക്കുകയാരുന്നു.
ഒടുവിലത്തെ
പിടിച്ചിലിനു മുന്‍പാണ്
ഇര പറഞ്ഞത്
"ചുറ്റും വലകളുണ്ട്
സൂക്ഷിക്കുക" .
3 comments:
ചുറ്റും വലകളാണ്....സൂക്ഷിക്കുക....
പോകും മുൻപു പറഞ്ഞത്....
നല്ല കവിത...
ശുഭാശംസകൾ......
സത്യം തന്നെ....വലയില്‍ വീഴുമ്പോഴായിരിക്കും ഊരാക്കുടുക്കാണന്ന് അറിയുക
Post a Comment