ഏകാന്തതേ
നിന്റെ ചിറകിന്
തണലിനിടയില്‍
ഒരല്പ്പമിടം
എനിക്കുതരൂ ..
കെട്ടഴിഞ്ഞുപോയ
ചിന്തകളുടെ ,
കാഴ്ച്ചകളുടെ
ഭാണ്ടക്കെട്ടുകള്‍
മുറുക്കിവെച്ച്
ഞാനൊന്നു
വിശ്രമിക്കട്ടെ .
മഞ്ഞുവീണു,
മരവിച്ച കാലത്തിനപ്പുറം
വസന്തം തളിരിടുന്നതു
സ്വപ്നം കാണട്ടെ
മുന്നിലുള്ള വറുതിയുടെ
ഉഷ്ണജ്ജ്വാലകളെ
കണ്ടില്ലെന്നു നടിക്കട്ടെ .
ഭൂമിയുടെ കോണുകളില്‍
എങ്ങെങ്കിലും
കാലത്തിന്റെ
കൈ പതിയാത്ത,
മനുഷ്യമോഹത്തിന്റെ
കാല്‍പ്പാടു വീഴാത്ത
ഇടങ്ങളുണ്ടോ ?
നിന്റെ കൈകോര്‍ത്തു
നക്ഷത്രങ്ങള്‍ മൂടപ്പെട്ട
ആകാശം നോക്കി
കിടന്നുറങ്ങാന്‍ .
3 comments:
ഏകാന്തം
ഭൂമിവിട്ട് ഇപ്പോൾ മനുഷ്യമോഹങ്ങൾ ചൊവ്വയിൽ വരെയെത്തി.....ആശംസകൾ
ഏകാന്തതയുടെ അപാാാര തീരം.............
ശുഭാശംസകൾ........
Post a Comment