തിരിച്ചറിവുകളുടെ
തിരിഞ്ഞു നോട്ടത്തിലാണ്
ലോകമെനിക്കുച്ചുറ്റും
ഉരുണ്ടുകൂടിയത് .
ചിന്തകളുടെ
എരിവു തട്ടിയിട്ടാണ്
വാക്കുകള്‍
കറുത്തിരുണ്ടത് .
കറുപ്പല്ല
ചുവപ്പാണന്നു പറഞ്ഞത്,
തെരുവിലെ
നിഴലുകളാണ് .
വിഹ്വലതകള്‍
തിന്ന പകലിന്റെ ,
ചൂടേറ്റു
കറുത്തു പോയെന്നു
ഞാന്‍ ഉറച്ചുനിന്നു .
(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് കവിത മത്സരത്തില്‍ എഴുതിയത് ...
http://www.facebook.com/photo.php?fbid=4017266878546&set=o.183734611637044&type=1&theatr
http://www.facebook.com/photo.php?fbid=4053263738445&set=o.183734611637044&type=1&theater)
3 comments:
കറുപ്പല്ല, ചുവപ്പാണ് വര്‍ണ്ണം
കറുപ്പാണോ...അതോ ചുവപ്പാണോ...
ഉറപ്പാണോ?........
ശുഭാശംസകൾ.....
തിരിച്ചറിവുകൾ ഉണ്ടാവട്ടെ
Post a Comment