പണ്ടേതോ മുനിമാര്‍
മറന്നുവെച്ച, മൌനമുറങ്ങുന്ന
ഗുഹാന്തരങ്ങളിലൂടെ
ജീവിതത്തിന്റെ വെളിച്ചം ,
തേടി ഞാനലയുന്നു
സത്യം മൂടികിടക്കുന്ന
തപോവനങ്ങളിലൂടെ
വെളിവുതേടി
എന്റെ സന്യാസം ,
അവഹേളനങ്ങളില്
നിങ്ങളരുളിയ
ഭ്രാന്തന്റെ മുദ്രയുമായി .
അഗ്നി പിറക്കുന്ന
കോണില്‍ നിന്നും
ബോധം നിറച്ചൊരു
കൈ വരുന്നതും കാത്ത്
മരവുരി മുറുക്കി
ഞാനിരിക്കുന്നു .
കാലാന്തരത്തില്‍ ,
ഖനിഭവിച്ച ഇരുട്ടുറങ്ങുന്ന
കണ്ണുകളിലേക്ക്
തെളിച്ചവുമായി
അദ്വൈതം ഉണരുമോ ,
ഞാന്‍ എന്നെ തിരിച്ചറിയുമോ ?
5 comments:
ഇങ്ങനെ ഒരു കുട്ടനാട്ടുകാരന് കൂടിയുണ്ടായിരുന്നത് അറിഞ്ഞില്ലല്ലോ..:)
പുഞ്ചപ്പാടത്തിന്റെ കോണില്‍ ആയതുകൊണ്ട് കാണാതെ പോയതാരിക്കും ..ഹാ....ഹാ
അതേതായലും നന്നയി...കവിതയും നന്നായി
മംഗളം ഭവിക്കട്ടെ...
നല്ല കവിത.
ശുഭാശംസകൾ......
@ മനോജ് , സൌഗന്ധികം .....നന്ദി
ശുഭാശംസകള്‍.............. ..
Post a Comment